മംഗ്‌ളൂരു: ഭാര്യ പിണങ്ങിപ്പോയതിനു പിന്നാലെ ഭര്‍ത്താവ് വീടിനു തീയിട്ടു. ഉടുതുണിക്ക് മറുതുണി പോലും അവശേഷിക്കാതെ എല്ലാം കത്തി നശിച്ചു. ഉഡുപ്പിക്കു സമീപത്തെ ക്യാമ്പനമക്കിയില്‍ കഴിഞ്ഞ ദിവസമാണ് സംഭവം. ദിനേശ എന്നയാളാണ് മദ്യലഹരിയില്‍ സ്വന്തം വീടിനു തീയിട്ടത്. ദിവസവും മദ്യഹരിയില്‍ എത്തുന്ന ഇയാളുടെ ശല്യം സഹിക്കാന്‍ കഴിയാതെ ഭാര്യ പിണങ്ങി സ്വന്തം വീട്ടിലേയ്ക്ക് പോയിരുന്നു. ഇതിന്റെ വിരോധത്തില്‍ അമിതമായി മദ്യപിച്ചെത്തിയ ദിനേശ സ്വന്തം വീടിനു തീയിടുകയായിരുന്നു. സംഭവത്തില്‍ കോട്ടം പോലീസ് കേസെടുത്തു.
