കാസര്‍കോട്: ഇടിമിന്നലേറ്റു കെട്ടിടത്തിന്റെ സണ്‍ഷേഡ് തകര്‍ന്ന് വീണ് താഴെ പാര്‍ക്ക് ചെയ്തിരുന്ന കാറിന്റെ ചില്ല് തകര്‍ന്നു. ചൊവ്വാഴ്ച രാവിലെ കാഞ്ഞങ്ങാട് റെയില്‍വെസ്റ്റേഷന്‍ റോഡിലാണ് സംഭവം. വെള്ളിക്കോത്ത് സ്വദേശി പ്രഭാകരന്റെ കാറിന്റെ മുന്‍ വശത്തെ ചില്ലാണ് തകര്‍ന്നത്. കാലപ്പഴക്കമേറിയ കെട്ടിടത്തിന്റെ സണ്‍ഷേഡാണ് തകര്‍ന്നത്. കെട്ടിടത്തിന്റെ താഴെ പ്രവര്‍ത്തിക്കുന്ന ഒരു ട്രാവല്‍സിനും കേടുപാട് പറ്റി.
