മകള്‍ പ്രണയ വിവാഹം കഴിച്ചതിന്റെ പകയില്‍ മകളുടെ ഭര്‍ത്താവിന്റെ മാതാവിനെ മധ്യവയ്ക്കന്‍ വീട്ടില്‍ കയറി വെട്ടിപ്പരിക്കേല്‍പ്പിച്ചു. കണ്ണൂര്‍ പേരൂല്‍ കിഴക്കേക്കരിലെ അടുക്കാടന്‍ വീട്ടില്‍ എം.വി.ലീലയെയാണ്(63) വെട്ടിപ്പരിക്കേല്‍പ്പിച്ചത്. അയല്‍വാസി പേരൂലിലെ ഇട്ടമ്മല്‍ പവിത്രന്‍, പെടച്ചി വീട്ടില്‍ വിനോദ്, കണ്ടാലറിയാവുന്ന മറ്റൊരാള്‍ എന്നിവരുടെ പേരില്‍ പൊലിസ് കേസെടുത്തു.
തിങ്കളാഴ്ച്ച വൈകുന്നേരം ആറരയോടെയായിരുന്നു സംഭവം. പവിത്രന്റെ മകളും ലീലയുടെ മകനും വീട്ടുകാരുടെ സമ്മതമില്ലാതെ പ്രണയ വിവാഹം കഴിച്ചിരുന്നു. ഇതിന്റെ പ്രതികാരമായി ലീലയുടെ വീട്ടിലെത്തിയ പവിത്രനും മറ്റ് രണ്ടുപേരും ചേര്‍ന്ന് ലീലയുടെ ഭര്‍ത്താവ് എ.വി.രവീന്ദ്രനെ(65)മര്‍ദ്ദിച്ചു. ഇതു കണ്ട് തടയാനെത്തിയ ലീലയുടെ തലയ്ക്ക് വെട്ടുകയായിരുന്നുവെന്നാണ് പറയുന്നത്. കത്തിവാള്‍ കൊണ്ട് തലക്ക് വെട്ടേറ്റ ലീലയെ പരിയാരത്തെ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
രവീന്ദ്രന്റെ പരാതിയില്‍ പ്രതികളെ പെരിങ്ങോം പൊലീസ് പവിത്രനെ കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. വധശ്രമത്തിനും വീടാക്രമണത്തിനുമാണ് ഇവര്‍ക്കെതിരെ കേസെടുത്തിട്ടുള്ളത്. പവിത്രന് താല്പര്യമില്ലാതെ ആയിരുന്നു മകള്‍ രവീന്ദ്രന്റെ മകനെ വിവാഹം കഴിച്ചത്. ജനുവരിയില്‍ ആയിരുന്നു ഇവരുടെ വിവാഹം. അതിന്റെ പകയിലാണ് ആക്രമണം നടന്നതെന്ന് പൊലീസ് പറഞ്ഞു.
