ലോക്സഭാ മൂന്നാംഘട്ട പോളിങ് ഇന്ന്,11 സംസ്ഥാനങ്ങളിലെ 93 മണ്ഡലങ്ങളിൽ വിധിയെഴുത്ത്


ന്യൂഡൽഹി: ലോക്സഭാ തിരഞ്ഞെടുപ്പിന്റെ മൂന്നാംഘട്ട വോട്ടെടുപ്പിന് കളമൊരുങ്ങി.രാജ്യത്തെ 11 സംസ്ഥാന- കേന്ദ്ര ഭരണ പ്രദേശങ്ങളിലെ 93 മണ്ഡലങ്ങളിലെ1.85 ലക്ഷം പോളിംഗ് ബൂത്തുകളിൽ രാവിലെ 7 മണിക്ക് 17.24 കോടി ജനങ്ങൾ വിധിയെഴുത്ത് ആരംഭിക്കും. 1300 ലധികം സ്ഥാനാർത്ഥികളാണ് മത്സര രംഗത്തുള്ളത്. തിരഞ്ഞെടുപ്പ് സമാധാനപരവും നീതിപൂർവ്വവുമാക്കുന്നതിന് കനത്ത സുരക്ഷാസംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്. വൈകിട്ട് ആറു മണി വരെയാണ് വോട്ടിംഗ്. പൊതു തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട പോളിംഗ് ഏപ്രിൽ 19നായിരുന്നു. രണ്ടാംഘട്ടം ഏപ്രിൽ 26ന് നടന്നു. ആദ്യഘട്ടത്തിൽ 66.14 ശതമാനവും രണ്ടാംഘട്ടത്തിൽ 66.71 ശതമാനവും ആയിരുന്നു പോളിംഗ് നില. തിരഞ്ഞെടുപ്പിന്റെ ഏഴാം ഘ ട്ടവും അവസാനഘട്ടവും ജൂൺ ഒന്നിനാണ് നടക്കുക. ജൂൺ നാലിന് പതിനെട്ടാം ലോകസഭാ തിരഞ്ഞെടുപ്പ് ഫലം അറിയും. കേന്ദ്രമന്ത്രി അമിത് ഷാ, ജ്യോതിരാജിത്യ സിന്ധ്യ,മധ്യപ്രദേശ് മുൻ മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ തുടങ്ങിയ ബിജെപി നേതാക്കൾ ഇന്നാണ് ജനവിധി തേടുന്നത്. ഗുജറാത്തിലെ 25 മണ്ഡലങ്ങളിലും കർണാടകയിലെ 14 മണ്ഡലങ്ങളിലും മഹാരാഷ്ട്രയിലെ 11 മണ്ഡലങ്ങളിലും യുപിയിലെ പത്തിലും മധ്യപ്രദേശിലെ ഒൻപതിലും ഛത്തീസ്ഗഡിലെ ഏഴ് മണ്ഡലങ്ങളിലും ബീഹാറിലെ അഞ്ച് മണ്ഡലങ്ങളിലും പശ്ചി മാ ബംഗാളിലെ 4വും അസം, ഗോവ, ഭാദ്ര, നാഗർ ഹവേലി, ദാമൻ, ദിയു എന്നിവിടങ്ങളിലെ രണ്ടു വീതം മണ്ഡലങ്ങളിലും ആണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page