കാസര്‍കോട്: റബര്‍ ഷീറ്റുകള്‍ മോഷ്ടിക്കാനെത്തിയ രണ്ടുപേരെ നീലേശ്വരം പൊലീസ് അറസ്റ്റ് ചെയ്തു. കൂത്തുപറമ്പ് സ്വദേശികളായ അര്‍ഷാദ് (33), എം.വി. ജിതിന് രാജ് (31) എന്നിവരെയാണ് നീലേശ്വരം ഇന്‍സ്പെക്ടര്‍ കെ.വി. ഉമേശന് അറസ്റ്റ് ചെയ്തത്. കരിന്തളം വേളൂര്‍ പാലാട്ടറിയിലെ കുഞ്ഞഹമ്മദിന്റെ പുകപ്പുര കുത്തിത്തുറന്ന് റബര്‍ മോഷ്ടിക്കുന്നതിനിടയിലാണ് നാട്ടുകാര്‍ ഇവരെ പിടികൂടിയത്. ശനിയാഴ്ച രാത്രി ഒന്പതോടെയായിരുന്നു സംഭവം. പ്രദേശത്ത് ടാപ്പിങ് ജോലിക്കെത്തിയവരാണ് ഇരുവരും. ജിതിന്‍രാജ് മൂന്നര വര്‍ഷമായി കരിന്തളത്ത് വാടക വീട്ടിലാണ് താമസം. അര്‍ഷാദ് മൂന്നുമാസം മുന്‍പാണെത്തിയത്. നരിമാളത്ത് വാടക ക്വാട്ടേര്സിലാണ് താമസം. ഹൊസ്ദുര്‍ഗ് ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി (ഒന്നില്‍) ഹാജരാക്കിയ ഇരുവരെയും 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.