കോഴിക്കോട് എന്‍ഐടിയില്‍ വീണ്ടും ആത്മഹത്യ; വിദ്യാര്‍ത്ഥി ഹോസ്റ്റല്‍ കെട്ടിടത്തില്‍ നിന്ന് ചാടി മരിച്ചു

കോഴിക്കോട്: കോഴിക്കോട് എന്‍.ഐ.ടി.യിലെ വിദ്യാര്‍ത്ഥി ഹോസ്റ്റല്‍ കെട്ടിടത്തിന് മുകളില്‍ നിന്ന് ചാടി മരിച്ചു. മൂന്നാം വര്‍ഷ മെക്കാനിക്കല്‍ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിയായ യോഗേശ്വര്‍നാഥ് ആണ് മരിച്ചത്. തിങ്കളാഴ്ച രാവിലെ ആറുമണിയോടെയാണ് സംഭവം. സാരമായി പരിക്കേറ്റ യോഗേശ്വര്‍നാഥിനെ ഉടന്‍ ആശുപത്രിയിലെത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല.
മുംബൈയിലുള്ള രക്ഷിതാക്കള്‍ക്ക് മെസേജ് അയച്ച ശേഷമായിരുന്നു ആത്മഹത്യ. മെസേജ് കണ്ട ഉടന്‍ രക്ഷിതാക്കള്‍ കോളജ് അധികൃതരെ വിളിച്ച് വിവരമറിയിച്ചു. എന്നാല്‍ ഈ സമയമായപ്പോഴേക്കും ലോകേശ്വര്‍നാഥ് കെട്ടിടത്തില്‍ നിന്ന് ചാടിയിരുന്നു. പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തുകയാണ്.
എന്‍.ഐ.ടിയില്‍ നേരത്തെയും വിദ്യാര്‍ത്ഥികള്‍ ജീവനൊടുക്കിയ സംഭവം ഉണ്ടായിട്ടുണ്ട്. പഠന സമ്മര്‍ദ്ദവും ശരിയായ രീതിയിലുള്ള കൗണ്‍സിലിംഗ് ഇല്ലാത്തതുമാണ് ആത്മഹത്യകള്‍ വര്‍ധിക്കുന്നതിന് കാരണമെന്ന് വിദ്യാര്‍ത്ഥികള്‍ ആരോപിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page