മുംബൈ: ക്രിക്കറ്റ് കളിക്കുന്നതിനിടയില്‍ പന്ത് സ്വകാര്യ ഭാഗത്ത് കൊണ്ട് വിദ്യാര്‍ത്ഥി മരിച്ചു. പൂനെ, ലോഹെഗോണിലാണ് സംഭവം. ആറാം ക്ലാസ് വിദ്യാര്‍ത്ഥിയായ ശൗര്യ കാളിദാസ് ഖാന്‍ഡ്വെയാണ് മരിച്ചത്. ആറാം ക്ലാസ് വിദ്യാര്‍ത്ഥിയാണ്.
സുഹൃത്തുക്കള്‍ക്കൊപ്പം ക്രിക്കറ്റ് കളിച്ചുകൊണ്ടിരിക്കുകയായിരുന്നു ശൗര്യ കാളിദാസ്. ബോളിംഗ് ചെയ്യുകയായിരുന്നു കുട്ടി. ബാറ്റര്‍ അടിച്ച പന്ത് ശക്തിയോടെ ശൗര്യയുടെ സ്വകാര്യഭാഗത്ത് പതിക്കുകയായിരുന്നു. കളിസ്ഥലത്ത് ബോധംകെട്ട് വീണ കുട്ടിയെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കുട്ടി ക്രിക്കറ്റ് കളിക്കുന്നതും പന്ത് സ്വകാര്യഭാഗത്ത് കൊണ്ട് വീഴുന്നതും സിസിടിവി ക്യാമറയിലെ ദൃശ്യങ്ങളിലുണ്ട്. പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.