അഹമ്മദാബാദ്: ഒരു ലക്ഷത്തി ഇരുപതിനായിരം രൂപ കൈക്കൂലി വാങ്ങിയ എഞ്ചിനീയറെ അഴിമതി വിരുദ്ധ ബ്യൂറോ ഉദ്യോഗസ്ഥര്‍ അറസ്റ്റു ചെയ്തു. ഗുജറാത്ത് വാട്ടര്‍ സപ്ലൈ ആന്റ് സീവേജ് ബോര്‍ഡിലെ ഡെപ്യൂട്ടി എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ വൈഭവ് ശ്രീവാസ്തവയാണ് അറസ്റ്റിലായത്. ധന്ദുക താലൂക്കിലെ 54 വില്ലേജുകളിലെ ജലവിതരണ സംവിധാനത്തില്‍ അറ്റകുറ്റപ്പണി നടത്തിയ കരാറുകാരനോടാണ് എഞ്ചിനീയര്‍ കൈക്കൂലി വാങ്ങിച്ചത്. നാലുമാസത്തെ ബില്ല് പാസാക്കിയതിന് പിന്നാലെ 1.2 ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ട കാര്യം കരാറുകാരന്‍ ആന്റി കറപ്ഷന്‍ ബ്യൂറോയെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് വിജിലന്‍സ് സംഘം ഒരുക്കിയ കെണിയില്‍ എഞ്ചിനീയര്‍ വീഴുകയായിരുന്നു. തുടര്‍ന്ന് വൈഭവിന്റെ വീട്ടില്‍ നടത്തിയ റെയ്ഡില്‍ 30 ലക്ഷം രൂപ കൂടി കണ്ടെടുത്തു.
