പാലക്കാട്: ലോക്‌സഭാ തെരഞ്ഞെടുപ്പ് വോട്ടെണ്ണലിന് ഇനിയും ഒരു മാസം ബാക്കിയിരിക്കെ വിജയം ഉറപ്പിച്ച് വിജയരാഘവന്റെ ഫ്‌ളക്‌സ് ബോര്‍ഡ്. സിപിഎം ഉപ്പുകുളം ബ്രാഞ്ച് കമ്മിറ്റിയാണ് പൊന്‍പാറയിലുള്ള പാര്‍ട്ടി ഓഫീസ് പരിസരത്ത് അഭിവാദ്യങ്ങള്‍ അറിയിച്ചുകൊണ്ടുള്ള ഫ്‌ളക്‌സ്‌ബോര്‍ഡ് ഉയര്‍ത്തിയത്. ‘ഉറപ്പാണ് പാലക്കാട്’ എന്ന തലക്കെട്ടിലുള്ളതാണ് ബോര്‍ഡ്.
നേരത്തെ ‘നിയുക്ത എം.പിക്ക് അഭിവാദ്യങ്ങള്‍’ എന്ന് എഴുതി സ്ഥാപിച്ച ഫ്‌ളക്‌സ് ബോര്‍ഡ് പൊലീസ് നീക്കം ചെയ്തിരുന്നു.
കോണ്‍ഗ്രസിലെ പി.കെ ശ്രീകണ്ഠനാണ് പാലക്കാട് യു.ഡി.എഫ് സ്ഥാനാര്‍ത്ഥി. 2019ലെ തെരഞ്ഞെടുപ്പില്‍ സിപിഎമ്മിലെ എം.ബി രാജേഷിനെ 11637 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തിയാണ് പി.കെ ശ്രീകണ്ഠന്‍ എം.പിയായത്. ഇത്തവണയും മണ്ഡലം തങ്ങള്‍ക്കൊപ്പമായിരിക്കുമെന്നാണ് യുഡിഎഫിന്റെ കണക്ക് കൂട്ടല്‍.
