കാസര്‍കോട്: ടിപ്പര്‍ലോറി ഡ്രൈവറെ കിണറിന്റെ കപ്പിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ബേഡകം, കൊളത്തൂര്‍ സ്വദേശി രാമചന്ദ്ര(42)നെയാണ് വെള്ളിയാഴ്ച മൈലാട്ടിയിലെ ഒരു കിണറിന്റെ കപ്പിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്‍ക്വസ്റ്റിന് ശേഷം മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. പരേതനായ മുത്തുനായര്‍-ജാനകിയമ്മ ദമ്പതികളുടെ മകനാണ്. സഹോദരങ്ങള്‍: കുഞ്ഞമ്പു, ജനാര്‍ദ്ദനന്‍, ശ്രീധരന്‍, മണികണ്ഠന്‍, ദേവകി, രോഹിണി, സാവിത്രി, തങ്കമണി.
