കാസര്‍കോട്: ഭാര്യയുടെ ഫോണ്‍നമ്പര്‍ ചോദിച്ചത് പൊല്ലാപ്പായി. പ്രകോപിതനായ ഭര്‍ത്താവ് യുവാവിനെ അടിച്ച് പരിക്കേല്‍പ്പിച്ചു. സംഭവത്തില്‍ ബദിയടുക്ക പൊലീസ് കേസെടുത്തു. കഴിഞ്ഞ ദിവസം ചെന്നഗോളിയിലാണ് സംഭവം. പരാതിക്കാരനും പ്രതിയും അയല്‍ക്കാരാണ്. പ്രതിയായ യുവാവ് അയല്‍ക്കാരന്റെ ഭാര്യയുടെ ഫോണ്‍ നമ്പര്‍ ചോദിച്ചിരുന്നു. ഇതറിഞ്ഞ ഭര്‍ത്താവ് പ്രകോപിതനായെത്തി ഫോണ്‍ നമ്പര്‍ ചോദിച്ച യുവാവിനെ പൊതിരെ തല്ലുകയായിരുന്നുവത്രെ.
