ഡ്രൈ ഡേ ലക്ഷ്യമാക്കി കൊണ്ടുവന്ന 17 ലിറ്റര്‍ കര്‍ണാടക നിര്‍മിത വിദേശ മദ്യം പിടികൂടി

കാസര്‍കോട്: മെയ് ദിന ഡ്രൈ ഡേ ലക്ഷ്യമാക്കി കൊണ്ടുവന്ന 17 ലിറ്റര്‍ കര്‍ണാടക നിര്‍മിത വിദേശ മദ്യം പിടികൂടി. ചെര്‍ക്കളയിലെ കുറ്റിക്കാട്ടില്‍ പ്ലാസ്റ്റിക് കവറില്‍ സൂക്ഷിച്ചുവയ്ക്കുകയായിരുന്നു. 180 മില്ലി അടങ്ങുന്ന പാക്കറ്റ് മദ്യമാണ് ശേഖരിച്ചത്. രഹസ്യവിവരത്തെ തുടര്‍ന്ന് കാസര്‍കോട് റേഞ്ച് എക്‌സൈസ് ഇന്‍സ്പെക്ടര്‍ ഗ്രേഡ് ജെ ജോസഫും സംഘവും നടത്തിയ പരിശോധനയിലാണ് മദ്യ ശേഖരം കണ്ടെത്തിയത്. മദ്യം സൂക്ഷിച്ച മുട്ടത്തോടി എസ് പി നഗറിലെ ആയിഷ ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന ഷാജഹാ(42)നെതിരെ അബ്കാരി കേസ് എടുത്തു. പ്രതി രക്ഷപ്പെട്ടു. അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ഗ്രേഡ് എവി രാജീവന്‍, ഉണ്ണികൃഷ്ണന്‍. കെ, സിഇഓ മാരായ രാജേഷ്, മുരളീധരന്‍ എന്നിവരും പരിശോധനക്കെത്തിയിരുന്നു. പ്രതിക്കെതിരെയുള്ള അന്വേഷണം ഊര്‍ജിതമാക്കിയതായി എക്‌സൈസ് അധികൃതര്‍ പറഞ്ഞു.

Leave a Comment

Your email address will not be published. Required fields are marked *

RELATED NEWS

You cannot copy content of this page