മയ്യിച്ചയില്‍ സിപിഎം ഓഫീസിന് നേരെ അക്രമം; ജനല്‍ ചില്ലുകള്‍ തകര്‍ത്തു

കാസര്‍കോട്: ചെറുവത്തൂര്‍ മയ്യിച്ചയില്‍ സിപിഎം ഓഫീസിനു നേരെ അക്രമം. മയ്യിച്ച റെയില്‍വെ ട്രാക്കിന് കിഴക്ക് ഭാഗത്ത് പ്രവര്‍ത്തിക്കുന്ന സിപിഎം ബ്രാഞ്ച് കമ്മിറ്റി ഓഫീസായ ഇ.എം.എസ് മന്ദിരത്തിന് നേരെയാണ് തിങ്കളാഴ്ച രാത്രി അക്രമം നടന്നത്. ജനല്‍ ചില്ലുകള്‍ തകര്‍ത്ത നിലയിലാണ്. ടൈല്‍സ് കല്ലിട്ട് തകര്‍ത്ത നിലയിലും കാണപ്പെട്ടു. ഓഫീസിന് മുന്നിലുള്ള സിപിഎമ്മിന്റെയും ഡിവൈഎഫ്‌ഐയുടെയും കൊടികളും തോരണങ്ങളും നശിപ്പിച്ച നിലയിലാണ്. അക്രമത്തിന് പിന്നില്‍ കോണ്‍ഗ്രസ് ആണെന്ന് സിപിഎം ആരോപിച്ചു. കഴിഞ്ഞ ദിവസം റെയില്‍വെ ട്രാക്കിന് പടിഞ്ഞാറു ഭാഗത്ത് കോണ്‍ഗ്രസിന്റെ പതാകകള്‍ നശിപ്പിച്ചിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് ഇ.എം.എസ് മന്ദിരത്തിന് നേരെ അക്രമം ഉണ്ടായത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
ബന്തിയോട്ട് ദേശീയ പാതയില്‍ നിര്‍ത്തിയിട്ടിരുന്ന പിക്കപ്പിനു പിന്നില്‍ ബൈക്ക് ഇടിച്ച് മരിച്ചത് ചെങ്കള, പാണലത്തെ പള്ളി ഇമാം: അപകടം ആദ്യ കണ്‍മണിയുടെ മുടികളയല്‍ ചടങ്ങില്‍ പങ്കെടുത്ത് മടങ്ങവെ, അപകടമരണം നാടിനെ കണ്ണീരിലാഴ്ത്തി

You cannot copy content of this page