ബംഗ്‌ളൂരു: ചാമരാജ്‌നഗര്‍ എം.പിയും മുന്‍ കേന്ദ്രമന്ത്രിയുമായ വി. ശ്രീനിവാസ പ്രസാദ് അന്തരിച്ചു. 80 വയസായിരുന്നു. ഇന്ന് പുലര്‍ച്ചെ ബംഗ്‌ളൂരുവിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. മാര്‍ച്ച് മാസം 17ന് രാഷ്ട്രീയത്തില്‍ നിന്ന് വിരമിക്കുന്നതായി പ്രഖ്യാപിച്ചിരുന്നു. അതിന് ശേഷം ജയലക്ഷ്മിപുരത്തെ വസതിയിലായിരുന്നു താമസം.
വാജ്‌പേയ് സര്‍ക്കാറിന്റെ കാലത്തായിരുന്നു കേന്ദ്രമന്ത്രി സഭയില്‍ ഭക്ഷ്യവകുപ്പ് കൈകാര്യം ചെയ്തിരുന്നത്. 14 തെരഞ്ഞെടുപ്പുകളില്‍ മത്സരിച്ച ശ്രീനിവാസ എട്ടു തവണയും വിജയിച്ചിരുന്നു. ജനതാ പാര്‍ട്ടിയിലൂടെയാണ് രാഷ്ട്രീയത്തിലെത്തിയത്. ഭാര്യ: ഭാഗ്യലക്ഷ്മി. മക്കള്‍: പ്രതിമ പ്രസാദ്, പൂര്‍ണ്ണിമ, പൂനം.
