ചിയാന്‍ വിക്രമും എസ് യു അരുണ്‍കുമാറും ഒന്നിക്കുന്ന പുതിയ ചിത്രമാണ് വീര ധീര ശൂര. ഈ സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് റിലീസ് ചെയ്തത്. നടന്റെ പിറന്നാള്‍ ദിനത്തോട് അനുബന്ധിച്ച് റിലീസ് ചെയ്ത പോസ്റ്ററിനെതിരെ ഇപ്പോള്‍ പരാതി ഉയര്‍ന്നത്.
ഇരുകൈകളിലും കത്തിയുമായി നില്‍ക്കുന്ന വിക്രമിന്റെ ചിത്രമാണ് പോസ്റ്ററിലുള്ളത്. പോസ്റ്റര്‍ യുവാക്കള്‍ക്കിടയില്‍ അക്രമം പ്രോത്സാഹിപ്പിക്കുമെന്ന് കാണിച്ച് സാമൂഹ്യ പ്രവര്‍ത്തകനായ സെല്‍വം ചെന്നൈ പൊലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കിയിരിക്കുകയാണ്.
വീര ധീര ശൂരന്റെ പോസ്റ്ററില്‍ ഇരുകൈകളിലും കത്തി പിടിച്ച് പൊതുജനങ്ങള്‍ക്കിടയില്‍, പ്രത്യേകിച്ച് യുവാക്കള്‍ക്കിടയില്‍ തെറ്റായ ആശയം പ്രചരിപ്പിക്കുകയാണ് വിക്രമും സിനിമയുടെ അണിയറപ്രവര്‍ത്തകരും. അതിനാല്‍ ഐപിസി പ്രകാരവും ഐടി പ്രിവന്‍ഷന്‍ ആക്ട് പ്രകാരവും ചിയാന്‍ വിക്രം, സംവിധായകന്‍, ഛായാഗ്രാഹകന്‍ എന്നിവര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് സെല്‍വം പരാതിയില്‍ ആവശ്യപ്പെട്ടത്. വിക്രമിന്റെ 62ാമത് ചിത്രമാണിത്. ദുഷാര വിജയനാണ് വീര ധീര ശൂരനില്‍ നായികയായി എത്തുന്നത്. എസ് ജെ സൂര്യ, സുരാജ് വെഞ്ഞാറമ്മൂട് മുതലായ താരങ്ങളും ചിത്രത്തിലുണ്ട്.
