ബോവിക്കാനത്ത് നിർത്തിയിട്ടിരുന്ന സ്കൂട്ടറിൽ നിന്നും പണം കവർന്നു

കാസർകോട്: പട്ടാപ്പകൽ റോഡരികിൽ നിർത്തിയിട്ടിരുന്ന സ്കൂട്ടറിൽ നിന്നും പണം കവർച്ച ചെയ്തു. ബോവിക്കാനം അമ്മംങ്കോട് ഗോളിയടുക്കം സ്വദേശി പുരുഷോത്തമൻ്റെ സ്‌കൂട്ടറിൽ നിന്നാണ് 26,000 രൂപ കവർന്നത്. ചെർക്കള ജാൽസൂർ റോഡിലെ എട്ടാം മൈലിലുള്ള ഇദ്ദേഹത്തിൻ്റെ സ്ഥാപനത്തിന് മുന്നിലായി നിർത്തിയിട്ടിരുന്നു. ഈ തക്കം നോക്കി ബൈക്കിൽ എത്തിയ സംഘമാണ് പണം കവർന്നത് എന്ന് സംശയിക്കുന്നു. പുരുഷോത്തമൻ്റെ പരാതിയിൽ ആദൂർ പൊലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പ്രദേശത്തെ സിസിടിവി ക്യാമറ ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ചു വരുന്നുണ്ട്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
ബന്തിയോട്ട് ദേശീയ പാതയില്‍ നിര്‍ത്തിയിട്ടിരുന്ന പിക്കപ്പിനു പിന്നില്‍ ബൈക്ക് ഇടിച്ച് മരിച്ചത് ചെങ്കള, പാണലത്തെ പള്ളി ഇമാം: അപകടം ആദ്യ കണ്‍മണിയുടെ മുടികളയല്‍ ചടങ്ങില്‍ പങ്കെടുത്ത് മടങ്ങവെ, അപകടമരണം നാടിനെ കണ്ണീരിലാഴ്ത്തി

You cannot copy content of this page