തിരഞ്ഞെടുപ്പു ദിവസം ബേഡകത്തു പഞ്ചായത്ത് പ്രസിഡണ്ടിനെ അപമാനിക്കാന്‍ ശ്രമം; യൂത്ത് കോണ്‍. നേതാവിനെതിരെ കേസ്

കാസര്‍കോട്: തിരഞ്ഞെടുപ്പു ദിവസം ബേഡകം പഞ്ചായത്ത് പ്രസിഡണ്ടിനെ അപമാനിക്കാന്‍ ശ്രമിച്ചുവെന്ന പരാതിയില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ് ഉനൈസിനെതിരെ പൊലീസ് കേസെടുത്തു. ഈ സംഭവത്തില്‍ ഞായറാഴ്ച പൊലീസ് സ്റ്റേഷന്‍ മാര്‍ച്ച് നടത്താനുള്ള സിപിഎം നീക്കം ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ടു പൊലീസിന്റെ നേതൃത്വത്തില്‍ ചര്‍ച്ച ആരംഭിച്ചിട്ടുണ്ട്. ചര്‍ച്ച പരാജയപ്പെട്ടാല്‍ സ്റ്റേഷന്‍ മാര്‍ച്ച് നടത്തുമെന്നാണ് സൂചന. അതേസമയം തിരഞ്ഞെടുപ്പിനോടനുബന്ധിച്ചു പൊലീസിന്റെ ഔദ്യോഗിക കൃത്യനിര്‍വ്വഹണം തടസ്സപ്പെടുത്തിയെന്നതിനു ലീഗ് പ്രവര്‍ത്തകര്‍ക്കെതിരെയും പൊലീസ് കേസെടുത്തു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page