കാസര്‍കോട്: ലീഡര്‍ കെ. കരുണാകരന്റെ മകള്‍ അടുത്തിടെ ബി.ജെ.പിയില്‍ ചേര്‍ന്ന പത്മജ വേണുഗോപാലിന് യു.ഡി.എഫ് സ്ഥാനാര്‍ത്ഥി രാജ്മോഹന്‍ ഉണ്ണിത്താന്റെ വെല്ലുവിളിയും താക്കീതും. താന്‍ ബിജെപിയില്‍ പോകുമെന്ന പത്മജയുടെ അഭിപ്രായത്തെ അവജ്ഞയോടെ തള്ളുന്നതായും തന്റെ അച്ഛന്‍ കെ. കരുണാകരന്‍ അല്ലെന്നും ഉണ്ണിത്താന്‍ പറഞ്ഞു. മരിക്കും വരെ ഞാന്‍ കോണ്‍ഗ്രസുകാരനായിരിക്കും. പത്മജ എന്നെ കൊണ്ടു കൂടുതല്‍ പറയിപ്പിക്കരുത്-രാജ്മോഹന്‍ ഉണ്ണിത്താന്‍ പറഞ്ഞു. തുറന്ന് പറയാന്‍ തുടങ്ങിയാല്‍ പത്മജ പുറത്തിറങ്ങി നടക്കില്ല. 1973 മുതലുള്ള ചരിത്രം ഞാന്‍ വിളിച്ചു പറയും. അതൊന്നും എന്നെക്കൊണ്ട് ചെയ്യിപ്പിക്കരുത്-ഉണ്ണിത്താന്‍ കൂട്ടിച്ചേര്‍ത്തു.
