മംഗളൂരു മുതൽ കാർക്കള വരെയുള്ള ഹൈവേയിൽ അമിതവേഗതയിൽ സഞ്ചരിച്ച കാർ നിയന്ത്രണം വിട്ട് വൈദ്യുത തൂണിൽ ഇടിച്ച് വീട്ടമ്മ മരിച്ചു. ഭർത്താവിന് പരിക്ക്. മംഗളൂരു കാവൂർ സ്വദേശിനി സുമംഗല അഭ്യങ്കർ (51) ആണ് മരിച്ചത്. ഭർത്താവ് പുരുഷോത്തം അഭ്യങ്കറി (61) നെ ഗുരുതര പരിക്കുകളോടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച വൈകിട്ടാണ് സംഭവം. കാർക്കളയിലെ ഒരു ഉപനയന ചടങ്ങിൽ പങ്കെടുക്കാൻ പോവുകയായിരുന്നു ഇരുവരും. പുരുഷോത്തം ആണ് കാർ ഓടിച്ചിരുന്നത്. സംസ്ഥാനപാതയിലൂടെ അമിതവേഗതയിൽ പോകുന്നതിനിടെയാണ് അപകടമുണ്ടായത്.
സംഭവത്തെക്കുറിച്ച് പടുബിദ്രി പൊലീസ് അന്വേഷണം ആരംഭിച്ചു.
