ഉണ്ണിത്താന്റെ തെരഞ്ഞെടുപ്പ് പ്രചരണം; സ്വീകരണത്തിന്റെ വീഡിയോയില്‍ എഡിറ്റ് ചെയ്തു നവമാധ്യമങ്ങളില്‍ പ്രചരിപ്പിച്ച സിപിഎം പ്രവര്‍ത്തകനെതിരെ കേസ്

കാസര്‍കോട്: കാസര്‍കോട് പാര്‍ലമെന്റ് മണ്ഡലം യുഡിഎഫ് സ്ഥാനാര്‍ത്ഥി രാജ്‌മോഹന്‍ ഉണ്ണിത്താന് വനിതാ ലീഗ് പ്രവര്‍ത്തകര്‍ വലിയപറമ്പ് പഞ്ചായത്തിലെ സി എച്ച് റോഡില്‍ നല്‍കിയ സ്വീകരണത്തിന്റെ വീഡിയോയില്‍ എഡിറ്റ് ചെയ്തു നവമാധ്യമങ്ങളില്‍ പ്രചരിപ്പിച്ച സിപിഎം പ്രവര്‍ത്തകനെതിരെ ചന്തേര പൊലീസ് കേസെടുത്തു. വലിയപറമ്പ് പഞ്ചായത്ത് വനിതാലീഗ് സെക്രട്ടറി വലിയപറമ്പ പടന്നകടപ്പുറത്തെ പി.കെ.സബീനയുടെ പരാതിയിലാണ് കേസ്. സിപിഎം പ്രവര്‍ത്തകനായ വലിയപറമ്പ് പന്ത്രണ്ടില്‍ അഹമ്മദിലിയാണ് വിഡിയോ പ്രചരിപ്പിച്ചത്. സ്ഥാനാര്‍ത്ഥി രാജ്‌മോഹന്‍ ഉണ്ണിത്താനെ ഷാള്‍ അണിയിച്ച് സ്വീകരിക്കുന്ന വീഡിയോയില്‍ ശബ്ദം എഡിറ്റ് ചെയ്ത് സ്ത്രീകളുടെ അന്തസ്സിന് കോട്ടംവരുത്തുന്ന രീതിയിലും നാട്ടില്‍ ലഹള ഉണ്ടാക്കുന്നതിനും വേണ്ടി പ്രതിയായ അഹമ്മദലി തന്റെ അഹമ്മദലി പറമ്പത്ത് എന്ന ഫേസ്ബുക്ക് അക്കൗണ്ട് വഴി പ്രചരിപ്പിച്ചുവെന്നാണ് കേസ്.

Leave a Reply

Your email address will not be published. Required fields are marked *

You cannot copy content of this page