തൃശൂര്‍: കുടുംബപ്രശ്‌നത്തെത്തുടര്‍ന്നാണെന്ന് പറയുന്നു ഭാര്യയെ ഭര്‍ത്താവ് കഴുത്ത് മുറുക്കി കൊന്നു. ചാലക്കുടി, മേലൂര്‍ പൂലാനിയിലെ കാട്ടുവിള, പുത്തന്‍ വീട്ടില്‍ ലിജ (38)യാണ് അതി ദാരുണമായി കൊല്ലപ്പെട്ടത്. ഇരുവരും കുടുംബപ്രശ്‌നങ്ങളെച്ചൊല്ലി വഴക്കുണ്ടായതായും ഇതിനിടയില്‍ ചുരിദാറിന്റെ ഷാള്‍ കഴുത്തില്‍ മുറുക്കി കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഭര്‍ത്താവ് പ്രതീഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തുവരുന്നു.
