കാസർകോട്: ക്ഷേത്രത്തിൽ ശുചീകരണത്തിനായി പോവുകയായിരുന്ന സ്ത്രീയുടെ കഴുത്തിൽ നിന്ന് ബൈക്കിൽ എത്തിയ സംഘം മാല പൊട്ടിച്ച് രക്ഷപ്പെട്ടു. നീലേശ്വരം പടിഞ്ഞാറ്റംകൊഴുവൽ നാഗച്ചേരി ഭഗവതി ക്ഷേത്രത്തിൽ അടിച്ചു തെളിക്കു എത്തിയ ഉച്ചൂളി കുതിരിലെ നാരായണിയുടെ മാലയാണ് സംഘം കവർന്നത്. തിങ്കളാഴ്ച പുലർച്ചെ അഞ്ചര മണിയോടെയായിരുന്നു സംഭവം. റോഡിലൂടെ നടന്നു പോവുകയായിരുന്ന നാരായണി ക്ഷേത്ര
ത്തിനടുത്ത് എത്താറായപ്പോൾ എതിരെ ബൈ
ക്കിൽ വന്ന സംഘം മാല പൊട്ടിച്ചെടുത്ത് രക്ഷ
പ്പെടുകയായിരുന്നു. എന്നാൽ നാരായണി ധരിച്ചിരുന്നത് മുക്കുപണ്ടമായിരുന്നു. നാരായണയുടെ പരാതിയിൽ നീലേശ്വരം പൊലീസ് അന്വേഷണം ആരംഭിച്ചു. പ്രദേശത്തെ സിസിടിവി ക്യാമറകളിലെ ദൃശ്യങ്ങൾ പരിശോധിച്ചു വരികയാണ്.
