കണ്ണൂർ പേരാവൂരിൽ 106 വയസ്സുകാരിയെ നിർബന്ധിച്ച് വോട്ടുചെയ്യിച്ചെന്ന് യുഡിഎഫിന്റെ പരാതി. സിപിഎം ബംഗ്ലകുന്ന് ബ്രാഞ്ച് അംഗം ഷൈമയ്ക്കെതിരെയാണ് പരാതി. ദൃശ്യങ്ങൾ സഹിതം മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസർക്ക് യുഡിഎഫ് പരാതി നൽകി.
നേരത്തെ, കണ്ണൂർ കല്യാശ്ശേരിയിലും ‘വീട്ടുവോട്ടിൽ’ സിപിഎം ബൂത്ത് ഏജന്റ് ഇടപെട്ടതായി പരാതി ഉയർന്നിരുന്നു. 92 വയസ്സുകാരി വോട്ട് ചെയ്യുമ്പോൾ പാർട്ടി ചിഹ്നം ചൂണ്ടിക്കാണിച്ച സിപിഎം ബൂത്ത് ഏജന്റ് വോട്ട് ചെയ്യുകയായിരുന്നു. ഇതു തടയാതിരുന്ന 4 പോളിങ് ഉദ്യോഗസ്ഥർക്കും വിഡിയോഗ്രഫർക്കുമെതിരെ പരാതിയെത്തുടർന്ന് പൊലീസ് കേസെടുക്കുകയും ചെയ്‌തിരുന്നു. പരാതിയുള്ള വോട്ട് അസാധുവാക്കുമെന്നും റീപോളിങ് പറ്റില്ലെന്നും കാസർകോട് കലക്ടർ കെ.ഇമ്പശേഖർ അറിയിച്ചു. പുതിയ സംഭവത്തിൽ കളക്ടർ അന്വേഷണം ആരംഭിച്ചിട്ടുണ്ട്
