15 വര്‍ഷങ്ങള്‍ക്ക് ശേഷം ഈ താര ജോഡികള്‍ ഒന്നിക്കുന്നു; നടി ശോഭനയാണ് ഇക്കാര്യം ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെ അറിയിച്ചത്

എണ്‍പതുകളില്‍ ഹിറ്റു സിനിമകള്‍ സമ്മാനിച്ച താരജോഡികളായ ശോഭനയും മോഹന്‍ലാലും വീണ്ടും ഒന്നിച്ച് അഭിനയിക്കുന്നു. തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലാണ് ഇരുവരും വീണ്ടും ഒന്നിക്കുന്നത്. 2009 ല്‍ റിലീസ് ചെയ്ത ‘സാഗര്‍ ഏലിയാസ് ജാക്കി’ യായിരുന്നു അവസാനമായി അഭിനയിച്ചത്. ശോഭനയാണ് പുതിയ ചിത്രത്തില്‍ ഇരുവരും ഒന്നിക്കുന്ന കാര്യം ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെ പുറത്തുവിട്ടത്. മോഹന്‍ലാലിന്റെ 360-ാം ചിത്രം കൂടിയാണിത്. ചിത്രത്തിന് താല്‍ക്കാലികമായി എല്‍ 360 എന്നാണ് പേര് നല്‍കിയിരുന്നത്. ഓപ്പറേഷന്‍ ജാവ, സൌദി വെള്ളക്ക എന്നീ ചിത്രങ്ങള്‍ക്ക് ശേഷം തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്യുന്ന ചിത്രമാണ് ഇത്. രജപുത്ര വിഷ്വല്‍ മീഡിയയുടെ ബാനറില്‍ എം രഞ്ജിത്താണ് ചിത്രം നിര്‍മിക്കുന്നത്. വര്‍ഷങ്ങള്‍ക്കു ശേഷം താന്‍ വീണ്ടുമൊരു മലയാള സിനിമയില്‍ അഭിനയിക്കുകയാണെന്നും. മോഹന്‍ലാലും താനും ഒന്നിച്ചുള്ള 56 ാമത്തെ സിനിമയാണ് ഇതെന്നും ശോഭന ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച വീഡിയോയില്‍ അറിയിച്ചു. 2004ല്‍ പുറത്തിറങ്ങിയ ‘മാമ്പഴക്കാലത്തി’ലാണ് ഇതിനു മുമ്പ് ഇരുവരും ജോഡികളായി പ്രത്യക്ഷപ്പെട്ടത്. പവിത്രം, നാടോടിക്കാറ്റ്, മായമയൂരം, മിന്നാരം, തേന്‍മാവിന്‍ കൊമ്പത്ത്, മണിചിത്രത്താഴ്, ടി.പി ബാലഗോപാലന്‍ എംഎ, അഭയംതേടി, പക്ഷെ, അഴിയാത്ത ബന്ധങ്ങള്‍, രംഗം, എന്റെ എന്റേതുമാത്രം, വെള്ളാനകളുടെ നാട്, ഉള്ളടക്കം തുടങ്ങിയവയാണ് ചിത്രങ്ങള്‍. ഏപ്രില്‍ മൂന്നാം വാരത്തില്‍ ചിത്രീകരണമാരംഭിക്കും. കെ.ആര്‍.സുനിലിന്റേതാണ് കഥ. തരുണ്‍ മൂര്‍ത്തിയും സുനിലും ചേര്‍ന്നാണ് തിരക്കഥയും സംഭാഷണവും രചിക്കുന്നത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
ബഹു.ജില്ലാ കലക്ടര്‍ അറിയാന്‍: ജില്ലയുടെ വിദ്യാഭ്യാസ തലസ്ഥാനമായ പെരിയയിൽ വില്ലേജ് ഓഫീസര്‍ ഇല്ലാതെ ഒന്നരമാസം; രണ്ട് വര്‍ഷം മുമ്പ് സ്ഥലം മാറിയ വില്ലേജ് അസിസ്റ്റന്റിനു പകരം നിയമനം ഇല്ല, ആവശ്യക്കാര്‍ ഓഫീസ് കയറിയിറങ്ങി കാലു തേഞ്ഞു

You cannot copy content of this page