ഇവിഎം കമ്മീഷനിംഗ് സംബന്ധിച്ച് തെറ്റിദ്ധരിപ്പിക്കുന്ന ശബ്ദസന്ദേശം പ്രചരിപ്പിക്കുന്നു; കര്‍ശന നിയമനടപടിയെന്ന് ജില്ലാ കളക്ടര്‍

കാസര്‍കോട്: ലോക്സഭാ മണ്ഡലത്തില്‍ ഇവിഎം കമ്മീഷനിംഗ് സംബന്ധിച്ച് തെറ്റിദ്ധരിപ്പിക്കുന്ന ശബ്ദസന്ദേശം പ്രചരിപ്പിക്കുന്നതായി ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്നും തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളെ ദോഷകരമായി ബാധിക്കുന്ന വിധത്തില്‍ തെറ്റായ പ്രചാരണം നടത്തുന്നവര്‍ക്കെതിരെ കര്‍ശന നിയമനടപടി സ്വീകരിക്കുമെന്നും കാസര്‍കോട് പാര്‍ലിമെന്റ് മണ്ഡലം വരണാധികാരി കൂടിയായ ജില്ലാ കളക്ടര്‍ കെ.ഇമ്പശേഖര്‍ അറിയിച്ചു. ഈ ശബ്ദ സന്ദേശം സംബന്ധിച്ച് ഫോറന്‍സിക് പരിശോധനനടത്തി കണ്ടെത്തുന്നതിന് ജില്ലാ പൊലീസ് മേധാവിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും കളക്ടര്‍ അറിയിച്ചു. കാസര്‍കോട് മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ എല്ലാം സുതാര്യമാണെന്നും ഇവിഎം കമ്മീഷനിംഗ് സംബന്ധിച്ച് പ്രചരിക്കുന്ന അടിസ്ഥാനരഹിതമായ വാര്‍ത്തകള്‍ വിശ്വസിക്കരുതെന്നും കളക്ടര്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

You cannot copy content of this page