കാഞ്ഞങ്ങാട്: സാമ്പത്തിക ഇടപാടിനെ ചൊല്ലി രണ്ട് കുടുംബങ്ങള്‍ തമ്മിലുള്ള ഏറ്റുമുട്ടലില്‍ എട്ട് പേര്‍ക്ക് പരിക്കേറ്റു. സംഭവത്തില്‍ പതിമൂന്ന് പേര്‍ക്കെതിരെ ഹോസ്ദുര്‍ഗ് പൊലീസ് കേസെടുത്തു. ഹോസ്ദുര്‍ഗ് പുതിയ വളപ്പ് പള്ളി ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന കുശാല്‍നഗറിലെ ഫൈസല്‍ മന്‍സിലില്‍ മുഹമ്മദ് ഷെരീഫിന്റെ ഭാര്യ എസ്‌കെ ഷംന (37), സഹോദരങ്ങളായ സാബിത്ത് ( 16 ), സര്‍ഫാദ് (18 ) എന്നിവര്‍ക്കും ചിത്താരി മുട്ടുംതല അല്‍ഫല വില്ലയില്‍ എംസി ആയിഷ (50 ), ഭര്‍ത്താവ് എം മൊയ്തു (55), മൊയ്തുവിന്റെ സഹോദരങ്ങളായ സുബൈര്‍(35), ഹമീദ്( 38), അളിയന്‍ സലീം(35) എന്നിവര്‍ക്കുമാണ് പരിക്കേറ്റത്. ഷബ്‌നയുടെ ഭര്‍ത്താവും മൊയ്തുവും തമ്മില്‍ സാമ്പത്തിക ഇടപാട് ഉണ്ടായിരുന്നുവത്രെ. ഇതാണ് സംഘര്‍ഷത്തിന് കാരണം. ആയിഷയുടെ പരാതിയില്‍ ഷബ്‌ന സര്‍ഫാത് കണ്ടാലറിയാവുന്ന മറ്റ് അഞ്ചുപേര്‍ എന്നിവര്‍ക്കെതിരെയും ഷബ്‌നയുടെ പരാതിയില്‍ മൊയ്തു ആയിഷ മിസിരിയ ഹമീദ് സലിം സുബൈര്‍ എന്നിവര്‍ക്കെതിരെയും ഹോസ്ദുര്‍ഗ് പൊലീസ് കേസെടുത്തു.
