തെയ്യംകെട്ടിനിടയില്‍ മോഷണം; കോലധാരിയുടെ ആചാരവള മോഷ്ടിച്ചത് ആര്? പൊലീസ് അന്വേഷണം തുടങ്ങി

കാസര്‍കോട്: പ്രശസ്ത തെയ്യം കലാകാരന്റെ ആചാരവള മോഷ്ടിച്ച സംഭവത്തില്‍ ബേക്കല്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. പെരിയ ആയംപാറ കുണ്ടൂരിലെ രജീഷ് പണിക്കരുടെ നാലുപവന്‍ തൂക്കമുള്ള ആചാരവളയാണ് മോഷണം പോയത്. പെരിയ, പൂക്കളത്തെ ഒരു വീട്ടില്‍ നടന്ന തെയ്യത്തിനെത്തിയതായിരുന്നു രജീഷ് പണിക്കര്‍. തെയ്യക്കോലം കെട്ടുന്നതിനുള്ള തയ്യാറെടുപ്പിന്റെ ഭാഗമായി കൈയ്യില്‍ അണിഞ്ഞിരുന്ന ആചാര വള ഊരി അണിയറയില്‍ സൂക്ഷിച്ചതായിരുന്നു. ഇവിടെ വെച്ചാണ് വള മോഷണം പോയതെന്ന് രജീഷ് പണിക്കര്‍ പൊലീസിന് നല്‍കിയ പരാതിയില്‍ പറഞ്ഞു. നാലുപവനോളം തൂക്കമുള്ള ആചാര വള മോഷണം പോയ സംഭവം ചൂടേറിയ ചര്‍ച്ചക്ക് ഇടയാക്കിയിട്ടുണ്ട്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page