തെക്കിൽ വളവിൽ ആറു വാഹനങ്ങൾ കൂട്ടിയിടിച്ചു; ഒരാൾക്ക് പരിക്ക്

കാസർകോട് : ദേശീയപാത തെക്കിൽ വളവിൽ ആറു വാഹനങ്ങൾ കൂട്ടിയിടിച്ചു. ഒരാൾക്ക് ഗുരുതര പരിക്കേറ്റു.  ചൊവ്വാഴ്ച വൈകിട്ട് അഞ്ചരയോടെയാണ് അപകടം. ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് ഉപകരണങ്ങൾ കൊണ്ടു പോകുന്ന  ലോറികളും മറ്റു സ്വകാര്യ വാഹനങ്ങളുമാണ് ഒന്നിന് പിറകെ ഒന്നായി  കൂട്ടിയിടിച്ചത്. ദേശീയപാതയിലൂടെ ട്രെയ്‌ലർലോറിയിൽ കൊണ്ടുപോകുകയായിരുന്ന ഇരുമ്പുനിർമിത പൈലിങ് റിഗ് പിറകിൽവന്ന പിക്കപ്പ് വാനിലും മറ്റൊരു ട്രെയ്‌ലർ ലോറിയിലും തുളഞ്ഞുകയറി നാലുപേർക്ക് പരിക്കേറ്റു. പിറകിലെ ട്രെയ്‌ലർ ലോറി ബ്രേക്ക് ചവിട്ടിയപ്പോൾ കൂറ്റൻ നിർമാണസാമഗ്രികൾ റോഡിലേക്ക് തെറിച്ചുവീണ് രണ്ട്‌ കാറും ഒരു ഗുഡ്സ് റിക്ഷയും തകർന്നു. നിയന്ത്രണം വിട്ട ഒരു ലോറി  മറ്റൊരു വാഹനത്തിൽ ഇടിക്കുകയായിരുന്നു. പിറകെ വന്ന വാഹനങ്ങളും മുന്നിലുള്ള വാഹനത്തിൽ ഇടിച്ചു.  വാനിൽ കുടുങ്ങിയ ഡ്രൈവറെ വാഹനം വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്. മേൽപ്പറമ്പ് പൊലീസും യാത്രക്കാരും  നാട്ടുകാരുമാണ്  രക്ഷാപ്രവർത്തനം നടത്തിയത്. അപകടത്തെ തുടർന്ന്  ദേശീയപാതയിൽ ഒരു മണിക്കൂറോളം ഗതാഗതം സ്തംഭിച്ചു.

Leave a Comment

Your email address will not be published. Required fields are marked *

RELATED NEWS

You cannot copy content of this page