കാസര്‍കോട്: ടൂറിസ്റ്റ് മിനി ബസ് മതിലിലേക്ക് ഇടിച്ച് കയറി ആറ് പേര്‍ക്ക് പരിക്കേറ്റു. തിങ്കളാഴ്ച രാവിലെ 6.45 ന് ചിത്താരി ചാമുണ്ഡിക്കുന്നിലാണ് അപകടം. ബസിന്റെ ഇടിയില്‍ ചാമുണ്ഡിക്കുന്നിലെ അബ്ദുള്‍ റഹ്മാന്റെ വീട്ടുമതിലും തൊട്ടടുത്ത കടയുടെ മതിലും തകര്‍ന്നു. ഡ്രൈവര്‍ ഉള്‍പെടെ ആറ് പേരാണ് ബസിലുണ്ടായിരുന്നത്. ബസില്‍ കുടുങ്ങിയ ഡ്രൈവരെ ഏറെ പണിപ്പെട്ടാണ്
നാട്ടുകാരാണ് പുറത്തെടുത്തത്. മലപ്പുറത്ത് നിന്നും മംഗളൂരുവിലെ ഒരു പരിപാടിയില്‍ ഭക്ഷണം തയറാക്കാന്‍ പോവുകയായിരുന്നവര്‍ സഞ്ചരിച്ച ബസാണ് അപകടത്തില്‍ പെട്ടത്.
![](https://mlozaudj56ft.i.optimole.com/w:721/h:452/q:mauto/f:best/https://malayalam.karavaldaily.com/wp-content/uploads/2024/07/jail-khd.jpg)