അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു ഭരണഘടന ഇല്ലാതാക്കാൻ ശ്രമിച്ച കോൺഗ്രസാണ് ഇപ്പോൾ ഭരണഘടനയെക്കുറിച്ചു വേവലാതിപ്പെടുന്നതെന്നു പ്രധനമന്ത്രി നരേന്ദ്ര മോഡി പറഞ്ഞു. ഇതിനു വസ്തുതകളെ വളച്ചൊടിക്കുന്നു. തന്നെ അധിക്ഷേപിക്കുന്നു. ഇതിനുള്ള ശിക്ഷ ജനങ്ങൾ മനസ്സിൽ കരുതി വച്ചിട്ടുണ്ടെന്നു പ്രധാനമന്ത്രി പറഞ്ഞു. തിരഞ്ഞെടുപ്പിൽ അതു പ്രകടിപ്പിക്കും. ഭരണഘടനാ ദിനാഘോഷം ആരംഭിച്ചതു താനാണ്. ഇതിനെ കോൺഗ്രസ് പാർലമെൻ്റിൽ എതിർത്തു. ഇതു ലോക്സഭാ രേഖകളിലുണ്ട്. ഗവൺമെൻ്റിനെ സംബന്ധിച്ചിടത്തോളം നമ്മുടെ ഭരണഘടന ഗീതയും രാമായണവും മഹാഭാരതവും ബൈബിളും ഖുറാനുമാണ്. ഇതെല്ലാം നമ്മുടേതാണെന്ന് അദ്ദേഹം പറഞ്ഞു. രാമക്ഷേത്ര നിർമ്മാണം നടന്നു കൊണ്ടിരുന്നപ്പോൾ കോൺഗ്രസ് അതു ബഹിഷ്കരിച്ചു. രാമ നവമി ഘോഷയാത്രക്കു നേരെ കല്ലെറിഞ്ഞവർക്കൊപ്പം പോവുകയായിരുന്നു – മോഡി പറഞ്ഞു.
