പാക്കിസ്ഥാനിൽ തീർഥാടകർ സഞ്ചരിച്ച ട്രക്ക് കുഴിയിൽ വീണ് 13 പേർ മരിച്ചു. 30 പേർക്ക് പരിക്കേറ്റു. ബുധനാഴ്ച വൈകീട്ട് പാക്കിസ്ഥാനിലെ ബലൂചിസ്ഥാൻ പ്രവിശ്യയിലെ ഹബ് സിറ്റിയിലാണ് അപകടം നടന്നത്. പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയിലേക്ക് മറ്റി.
മരണസംഖ്യ ഉയരാൻ സാധ്യതയുണ്ടെന്ന് പൊലീസ് അറിയിച്ചു. തീർഥാടന കേന്ദ്രത്തിലേക്ക് പോയവരാണ് അപകടത്തിൽപ്പെട്ടത്. അമിത വേഗതയിലെത്തിയ വാഹനം റോഡിൻ്റെ വശത്തുള്ള അഗാധമായ കുഴിയിലേക്ക് വീഴുകയായിരുന്നു.
