ആറ്റുവേല ഉത്സവം കണ്ട് മടങ്ങിയ രണ്ട് ബിബിഎ വിദ്യാര്‍ഥികള്‍ ട്രെയിന്‍ തട്ടി മരിച്ചു

കോട്ടയം തലയോലപ്പറമ്പിനടുത്ത് വെള്ളൂരില്‍ ട്രെയിന്‍ തട്ടി രണ്ട് യുവാക്കള്‍ മരിച്ചു. വെള്ളൂര്‍ സ്വദേശികളായ വൈഷണവ്(21), ജിഷ്ണു വേണുഗോപാല്‍(21) എന്നിവരാണ് മരിച്ചത്. ബുധനാഴ്ച പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് അപകടം. വെള്ളൂര്‍ ശ്രാങ്കുഴി ഭാഗത്ത് വെച്ചാണ് യുവാക്കളെ ട്രെയിന്‍ ഇടിച്ചിട്ടത്.
വടയാര്‍ ആറ്റുവേല ഉത്സവം കണ്ട് മടങ്ങുന്ന വഴി റെയില്‍വേ ട്രാക്കിലൂടെ നടക്കുന്ന സമയത്ത് എതിരെ ട്രെയിന്‍ വരുന്നത് കണ്ട് യുവാക്കള്‍ തൊട്ടടുത്ത ട്രാക്കിലേക്ക് മാറി. ഈ സമയം പിന്നില്‍ നിന്നും വന്ന ട്രെയിന്‍ ഇടിച്ചാണ് അപകടമുണ്ടായതെന്നാണ് വിവരം. മരണപ്പെട്ട യുവാക്കള്‍ രണ്ട് പേരും കോട്ടയം മംഗളം കോളേജിലെ ബിബിഎ വിദ്യാര്‍ത്ഥികളാണ്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page