ദുബൈ: മാസപ്പിറവി ദൃശ്യമാവാത്തതിനെ തുടർന്ന് ഗൾഫ് രാജ്യങ്ങളിൽ പെരുന്നാൾ മറ്റന്നാൾ ആഘോഷിക്കും. അതേസമയം ഒമാനിൽ നാളെയായിരിക്കും പ്രഖ്യാപനം. രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിൽ എല്ലാവിധ സംവിധാനങ്ങളോടും കൂടി മാസപ്പിറവി നിരീക്ഷണം നടത്താനുള്ള സൗകര്യം ചെയ്തിരുന്നെങ്കിൽ എവിടെയും ഇന്ന് മാസപ്പിറവി ദൃശ്യമായില്ല. പെരുന്നാളിനോട് അനുബന്ധിച്ച് വിപുലമായ ആഘോഷങ്ങളാണ് ഗൾഫ് രാജ്യങ്ങളിൽ ഒരുക്കിയിരിക്കുന്നത്. ഗൾഫ് രാജ്യങ്ങളിലെ പൊതു, സ്വകാര്യ മേഖലാ ജീവനക്കാർക്ക് നീണ്ട അവധിക്കാലവും പെരുന്നാളിനോടനുബന്ധിച്ച് ലഭിക്കുന്നു. ഇത്തവണ ഏപ്രിൽ മുതൽ നാല് ദിവസമായിരിക്കും സൗദി സ്വകാര്യ മേഖല സ്ഥാപനങ്ങൾക്കുള്ള അവധിയെന്ന് വ്യക്തമാക്കിയിരുന്നു. സർക്കാർ പൊതുമേഖല ജീവനക്കാർക്ക് ഒരാഴ്ചത്തെ ചെറിയ പെരുന്നാൾ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. വാരാന്ത്യ അവധി ദിവസങ്ങൾ കൂടി കണക്കിലെടുക്കുമ്പോൾ ആകെ ഒമ്പത് ദിവസത്തെ അവധി ലഭിക്കുക. ഏപ്രിൽ എട്ട് തിങ്കളാഴ്ച മുതൽ ഏപ്രിൽ 14 ഞായറാഴ്ച അവധി ലഭിക്കുക. ഇതിനായി സ്വകാര്യമേഖലയിൽ ജോലി ചെയ്യുന്നവർക്ക് നാലു ദിവസം പെരുന്നാൾ അവധി ലഭിക്കും. ഏപ്രിൽ ഒമ്പത് മുതൽ 14 വരെ കുവൈത്തിൽ അവധി. ചെറിയ പെരുന്നാളിനോടനുബന്ധിച്ച് ഖത്തറിൽ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. അമീരി ദിവാനാണ് അവധി പ്രഖ്യാപിച്ചത്.
