മാപുട്ടോ: ബോട്ട് മുങ്ങി 90 ലധികം പേർ മരിച്ചു. മൊസാമ്പിക്കിലെ നമ്പൂല പ്രവിശ്യയിലെ ഒരു ദ്വീപിലേക്കു 130 പേരുമായി പോവുകയായിരുന്ന ബോട്ടാണ് മുങ്ങിയത്. യാത്രക്കാരിൽ അധികവും കുട്ടികളായിരുന്നു. അഞ്ചു മൃതദേഹങ്ങൾ കണ്ടെത്തി. തിരച്ചിൽ തുടരുകയാണ്. മാറ്റം വരുത്തിയ മത്സ്യ നന്ദന ബോട്ട് ആണ് അപകടത്തിൽപ്പെട്ടത്. യാത്രക്കാരുടെ എണ്ണം കൂടിയതും പഴക്കവുമാണ് അപകടത്തിനു കാരണമെന്ന് കരുതുന്നു.
