മംഗളൂരു: ലോക്‌സഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി ദക്ഷിണ കന്നഡ ജില്ലാ ഭരണകൂടം കേരള -കര്‍ണ്ണാടക അതിര്‍ത്തിയില്‍ 23 ചെക്ക് പോസ്റ്റുകള്‍ സ്ഥാപിച്ചു. നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയുകയെന്ന ലക്ഷ്യത്തോടെയാണിതെന്ന് അധികൃതര്‍ സൂചിപ്പിച്ചു. മംഗളൂരു ലോക്‌സഭാ മണ്ഡലത്തില്‍ എട്ടു നിയമസഭാ മണ്ഡലങ്ങളാണുള്ളത്. പണം കടത്ത്, മദ്യക്കടത്ത്, മയക്കുമരുന്നു കടത്ത്, കള്ളക്കടത്ത് എന്നിവ തടയുകയാണ് ലക്ഷ്യം. കര്‍ണ്ണാടകയില്‍ തിരഞ്ഞെടുപ്പു നടക്കുന്ന 26നു തന്നെ അതിര്‍ത്തി ജില്ലയായ കാസര്‍കോടും കേരളത്തിലും തിരഞ്ഞെടുപ്പു നടക്കുന്നതിനാല്‍ ജാഗ്രത കടുപ്പിച്ചിട്ടുണ്ട്.
