ഷാര്‍ജ അല്‍നഹ്ദയിലെ താമസ സമുച്ചയത്തിലുണ്ടായ തീപിടിത്തത്തില്‍ 5 പേര്‍ മരിച്ചു. 44 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഇതില്‍ 17 പേരുടെ നില ഗുരുതരമാണ്. ഇവരെ അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. വ്യാഴാഴ്ച്ച രാത്രിയാണ് 38 നിലയിലുള്ള സമുച്ചയത്തില്‍ തീപിടിത്തമുണ്ടായത്. കെട്ടിട സമുച്ചയത്തിന്റെ 18, 26 നിലകളിലെ ഇലക്ട്രിക് ട്രാന്‍സ്‌ഫോര്‍മറില്‍ നിന്നാണ് തീപിടിത്തമുണ്ടായതെന്നാണ് പ്രാഥമീക വിവരം. കെട്ടിടത്തിലെ മറ്റു നിലകളിലെ താമസക്കാരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിയിട്ടുണ്ട്. 18 കുട്ടികള്‍ ഉള്‍പ്പെടെ 156 പേരാണ് കെട്ടിടത്തിലുണ്ടായിരുന്നത്. അഗ്നിബാധയുണ്ടായ ഉടനെ താമസക്കാരില്‍ പലരും പുറത്തേക്ക് രക്ഷപ്പെട്ടിരുന്നു. ആഫ്രിക്കക്കാരും ജി.സി.സി. പൗരന്‍മാരുമാണ് കെട്ടിടത്തിലെ താമസക്കാരില്‍ ഭൂരിഭാഗവും. കെട്ടിടത്തിന്റെ 33 നിലകളിലാണ് ആളുകള്‍ താമസിക്കുന്നത് താഴെയുള്ള അഞ്ച് നിലകള്‍ പാര്‍ക്കിങ് ആണ്.
