കാറിന് സൈഡ് കൊടുക്കാത്ത പ്രശ്നം; ഡ്രൈവറെ ആക്രമിച്ച് ബസിന്റെ ചില്ലു തകര്‍ത്ത പ്രതി അറസ്റ്റില്‍

കാസര്‍കോട്: സൈഡ് കൊടുത്തില്ലെന്നു ആരോപിച്ച് കെഎസ്ആര്‍ടിസി ബസ് തടഞ്ഞ് നിര്‍ത്തി ഡ്രൈവറെ മര്‍ദ്ദിക്കുകയും കല്ലുകൊണ്ട് ഇടിച്ച് ചില്ല് തകര്‍ത്തതായും പരാതി. കാര്‍ ഓടിച്ചിരുന്ന യുവാവിനെ അറസ്റ്റ് ചെയ്തു. വയനാട് സ്വദേശിയും ഹൊസങ്കടിയില്‍ കുടുംബ സമേതം താമസക്കാരനുമായ ഷൗക്കത്ത് (37) ആണ് അറസ്റ്റിലായത്. വെള്ളിയാഴ്ച രാത്രി ഏഴു മണിയോടെ വാമഞ്ചൂര്‍ ചെക്ക്പോസ്റ്റിന് സമീപത്താണ് സംഭവം. കെ.എസ്.ആര്‍.ടി.സി ബസും കാറും മംഗളൂരു ഭാഗത്ത് നിന്ന് ഹൊസങ്കടി ഭാഗത്തേക്ക് വരികയായിരുന്നു. സര്‍വ്വീസ് റോഡില്‍ വച്ച് ബസിനെ മറികടക്കുന്നതിനിടയില്‍ കാര്‍ ഉരസിയിരുന്നു. ഇതിന്റെ വിരോധത്തില്‍ ബസിനെ പിന്തുടര്‍ന്ന് തടഞ്ഞു നിര്‍ത്തി അക്രമിക്കുകയായിരുന്നുവെന്ന് ഡ്രൈവര്‍ കാഞ്ഞങ്ങാട് വെള്ളിക്കോത്ത് സ്വദേശി സുരേഷ് മഞ്ചേശ്വരം പൊലീസില്‍ നല്‍കിയ പരാതിയില്‍ പറഞ്ഞു.

Leave a Comment

Your email address will not be published. Required fields are marked *

RELATED NEWS

You cannot copy content of this page