ന്യൂഡല്‍ഹി: അടിയന്തിരമായി 10,000 കോടി രൂപ കൂടി കടമെടുക്കാന്‍ അനുവദിക്കണമെന്ന സംസ്ഥാനത്തിന്റെ ഹര്‍ജി സുപ്രീംകോടതി തള്ളി. അതേസമയം പ്രധാന ഹര്‍ജി ഭരണഘടനാ നിര്‍ദ്ദേശങ്ങളുമായി ബന്ധപ്പെട്ടതായതിനാല്‍ അത് അഞ്ചംഗ ഭരണഘടനാ ബഞ്ചിനു സുപ്രീംകോടതി ഡിവിഷന്‍ ബഞ്ച് കൈമാറി. കേസ് ഇനി ഭരണഘടനാ ബഞ്ച് പരിഗണിക്കും.
സംസ്ഥാനങ്ങള്‍ക്കു കടമെടുക്കാവുന്ന പരമാവധി തുക സംബന്ധിച്ച ഹര്‍ജിയാണ് ഭരണഘടനാ ബഞ്ച് പരിഗണിക്കുക. ഭരണഘടനയുടെ 293-ാം അനുച്ഛേദ പ്രകാരമാണ് ഒരു സംസ്ഥാനത്തിനു കടമെടുക്കാവുന്ന തുകയുടെ പരിധി നിശ്ചയിക്കുന്നത്. ഈ അനുച്ഛേദം ആദ്യമായാണ് കോടതിയില്‍ ചോദ്യം ചെയ്യുന്നത്.
