പത്തനംതിട്ട: പേടിയില്ലാതെ ജീവിക്കാനുള്ള സാഹചര്യം ഉണ്ടാക്കണമെന്നാവശ്യപ്പെട്ട് പത്തനംതിട്ട തുലാപ്പള്ളി പുളിയന്‍ കുന്നുമല നിവാസികള്‍ കണമല വനംവകുപ്പ് ഓഫീസിലേക്കു നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. സ്ത്രീകളും കുട്ടികളും അടങ്ങിയ മാര്‍ച്ച് റോഡില്‍ കുത്തിയിരുന്ന് പ്രതിഷേധിക്കുകയാണ്.
കാട്ടാന ആക്രമണത്തില്‍ ഇന്ന് പുലര്‍ച്ചെ പത്തനംതിട്ട തുലാപ്പള്ളി പുളിയന്‍കുന്ന് മലയിലെ ബിജു (58)കൊല്ലപ്പെട്ടതില്‍ പ്രതിഷേധിച്ചാണ് നാട്ടുകാര്‍ സമരം നടത്തിയത്. മാര്‍ച്ച് തടയാനെത്തിയ പോലീസുമായി ഉന്തും തള്ളും ഉണ്ടായിരുന്നു. ആന്റോ ആന്റണി എം പി യും പ്രധിഷേധ സ്ഥലത്ത് ഉണ്ട്.
1952 മുതല്‍ ഈ പ്രദേശത്ത് താമസിക്കുന്നവര്‍ അഞ്ചു വര്‍ഷമായി വന്യജീവി ഭീഷണി അനുഭവിക്കുന്നുണ്ട്. വനം വകുപ്പിന്റെ അവഗണനക്കെതിരെ രൂക്ഷമായ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്.
ബിജുവിന്റെ മരണത്തില്‍ 10ലക്ഷം രൂപ ഇന്ന് നഷ്ടപരിഹാരം നല്‍കുമെന്നും മരിച്ച ബിജുവിന്റെ കുടുംബത്തിലെ ഒരാള്‍ക്കു പത്തനം തിട്ടയില്‍ സര്‍ക്കാര്‍ ജോലി നല്‍കുമെന്നുമുള്ള ജില്ലാ കലക്ടറുടെ ഉറപ്പിന്റെ അടിസ്ഥാനത്തില്‍ നാട്ടുകാര്‍ വൈകിട്ട് മൂന്നേ കാലോടെ പ്രതിഷേധം അവസാനിപ്പിച്ചത്. ബിജുവിന്റെ കുടുംബത്തിന് 50ലക്ഷം രൂപ നല്‍കാമെന്നും അധികൃതര്‍ സമ്മതിച്ചിട്ടുണ്ടെന്നു സമരനേതാക്കള്‍ പറഞ്ഞു.
