മഞ്ചേശ്വരം: വീട്ടില്‍ നിന്നും ഇറങ്ങിപ്പോയ തെയ്യം കലാകാരനെ കാണാതായി. ഉപ്പള, മുളിഞ്ച, മാഹിന്‍ ഹാജി റോഡിലെ പരേതനായ മാങ്കുവിന്റെ മകനും തെയ്യം കലാകാരനുമായ എം തിമ്മപ്പ (58)യെ ആണ് കാണാതായത്. മാര്‍ച്ച് 27ന് രാവിലെയാണ് തിമ്മപ്പ വീട്ടില്‍ നിന്ന് പുറത്തേക്ക് പോയത്. വൈകുന്നേരമായിട്ടും തിരിച്ചെത്തിയില്ല. ബന്ധു വീടുകളിലടക്കം അന്വേഷിച്ചിട്ടും കണ്ടെത്താനായില്ല. തുടര്‍ന്ന് മകള്‍ അനിത മഞ്ചേശ്വരം പൊലീസില്‍ പരാതി നല്‍കി. പൊലീസ് തലപ്പാടിയിലെയും കെസി റോഡിലെയും സിസിടിവി ക്യാമറകള്‍ പരിശോധിച്ചപ്പോള്‍ തിമ്മപ്പഷെട്ടി നടന്നു പോകുന്നതിന്റെ ദൃശ്യങ്ങള്‍ കണ്ടെത്തി. കൂടുതല്‍ അന്വേഷണം നടന്നുവരുന്നതായി പൊലീസ് പറഞ്ഞു.
