കാസര്‍കോട്: വീട്ടില്‍ നിന്ന് കാണാതായ ആളെ കരിങ്കല്‍ ക്വാറിയിലെ വെള്ളക്കെട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പുത്തിഗെ, ഉറുമിയെ ഇബ്രാഹിം എന്ന ഉമ്പായി (70)യെയാണ് വെള്ളിയാഴ്ച രാവിലെ 10.15 മണിയോടെ വീട്ടിനടുത്തുള്ള ക്വാറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. വ്യാഴാഴ്ച രാവിലെയാണ് ഇബ്രാഹിമിനെ കാണാതായത്. തെരച്ചില്‍ തുടരുന്നതിനിടയില്‍ വെള്ളിയാഴ്ച രാവിലെ ക്വാറിക്കു സമീപത്തു ചെരുപ്പ് കാണപ്പെട്ടു. ഇത് കണ്ട നാട്ടുകാര്‍ കാസര്‍കോട് ഫയര്‍ഫോഴ്സിനെ വിവരം അറിയിച്ചു. ഫയര്‍ഫോഴ്സ് നടത്തിയ പരിശോധനയിലാണ് ക്വാറിയില്‍ മൃതദേഹം കണ്ടെത്തിയത്. ബദിയടുക്ക പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. ഭാര്യമാര്‍: നഫീസ, ബീഫാത്തിമ. മക്കള്‍: കലന്തര്‍, പരേതനായ ലത്തീഫ്, ഷെരീഫ്, അയ്യൂബ്.
