റോഡ് തകര്‍ന്നതില്‍ ഗതികെട്ട നാട്ടുകാര്‍ മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്ത് ഓഫീസ് ചങ്ങലപ്പൂട്ടിട്ട് പൂട്ടി; സ്ത്രീകളടക്കം 16 പേര്‍ക്കെതിരെ കേസ്

കാസര്‍കോട്: മൊഗ്രാല്‍പുത്തൂര്‍ പഞ്ചായത്ത് ഓഫീസ് ചങ്ങല പൂട്ടിട്ട് പൂട്ടുകയും റോഡ് ഉപരോധിക്കുകയും ചെയ്തുവെന്ന പരാതിയില്‍ ടൗണ്‍ പൊലീസ് 16 പേര്‍ക്കെതിരെ കേസെടുത്തു. പഞ്ചായത്ത് സെക്രട്ടറി എ പ്രേമയുടെ പരാതി പ്രകാരമാണ് കേസ്. മൊഗ്രാല്‍ പുത്തൂര്‍, നീര്‍ച്ചാല്‍ ഹൗസിലെ കെ വിശ്വനാഥന്‍ (64), മജല്‍ ഹൗസിലെ അബ്ദുല്‍ റഹ്‌മാന്‍ (55), ബയ്ദൂന്‍ ഹൗസിലെ ഖദീജ കെ (54), നീര്‍മഹല്‍ ഹൗസിലെ കെ എം അബ്ദുല്‍ റിയാസ് (37), മജല്‍ ഹൗസിലെ എം ഗിരീഷ്(39), മഹസിന്‍ ഹൗസിലെ എം സെലിന്‍ (42), അശ്വിത് നിവാസിലെ പ്രമീള മജല്‍ (40), മജല്‍ ഹൗസിലെ വി ഗംഗ(68), സുശീല (54), ബി മിനി (45), ശ്രീലകം ഹൗസിലെ എ ഷൈലജ(50), നന്ദനം ഹൗസിലെ കെ എന്‍ ശോഭിത(33), നീര്‍ച്ചാല്‍ ഹൗസിലെ ഇ എം ജുസൈരിയ(34), ഷിബ്ന മന്‍സിലിലെ ഷമീമ സിദ്ധീഖ് (26), കല്ലങ്കടി ഹൗസിലെ അബ്ദുല്‍ റസാഖ് (32), നീര്‍ച്ചാല്‍ ഹൗസിലെ അബ്ദുല്‍ റഹ്‌മാന്‍ (42) എന്നിവര്‍ക്കെതിരെയാണ് കേസ്.
മയില്‍പ്പാറ- മജല്‍ റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കാത്തതിനെ ചൊല്ലിയാണ് ബുധനാഴ്ച ഓഫീസ് പൂട്ടി, റോഡ് ഉപരോധിക്കുന്നതില്‍ കലാശിച്ചത്.

Leave a Comment

Your email address will not be published. Required fields are marked *

RELATED NEWS

You cannot copy content of this page