കാസര്‍കോട്: അവിവാഹിതയായ യുവതിയെ വീട്ടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കോട്ടക്കണ്ണിയിലെ പരേതരായ രഘുവീര്‍ ഷെട്ടിയുടെയും യമുനയുടെയും മകള്‍ രശ്മി ആര്‍ ഷെട്ടി(35) ആണ് മരിച്ചത്. സഹോദരന്‍ കാര്‍ത്തിക്കും രശ്മിയുമാണ് വീട്ടില്‍ താമസം. ചൊവ്വാഴ്ച ജോലിക് പോയ കാര്‍ത്തിക് വൈകിട്ട് വീട്ടില്‍ തിരിച്ചു എത്തിയപ്പോഴാണ് വീട്ടിനുള്ളില്‍ രശ്മിയെ മരിച്ച നിലയില്‍ കണ്ടത്. മൃതദേഹം ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍ എത്തിച്ചു.
