കാട് വെട്ടാൻ എത്തിയ യു പി ക്കാരൻ പട്ടാപ്പകൽ വീട്ടിനുള്ളിൽക്കയറി സ്വർണാഭരണങ്ങളും പണവും കവർച്ച ചെയ്തു; പോലീസ് എത്തി കളവു മുതൽ കണ്ടെടുത്തു; പ്രതി അറസ്റ്റിൽ

കാസർകോട് : കാട് വെട്ടാൻ എത്തിയ യു പി ക്കാരൻ പട്ടാപ്പകൽ വീട്ടിനുള്ളിൽക്കയറി സ്വർണാഭരണങ്ങളും പണവും കവർച്ച ചെയ്തു; പോലീസ് എത്തി കളവു മുതൽ കണ്ടെടുക്കുകയും പ്രതിയെ അറസ് ചെയ്യുകയും ചെയ്തു. ബന്തടുക്ക വനിതാ ബാങ്ക് ജീവനക്കാരനായ നരമ്പിലക്കണ്ടം രഞ്ജിത്തിന്റെ വീട്ടിലാണ് കള്ളൻ കയറി 3പവൻ സ്വർണവും രൂപയും മോഷ്ടിച്ചത്. കാടുവെട്ടാൻ എത്തിയ ആൾ വീട്ടിനുള്ളിൽ നിന്നിറങ്ങി വരുന്നത് കണ്ട ഗൃഹനാഥ സംശയം തോന്നി വീട്ടിൽ കയറി നോക്കിയപ്പോഴാണ് മാലയും കമ്മലുംപണവും കാണാതായ വിവരം അറിഞ്ഞത്. ഈ വിവരം അവർ ഉടനെ മകനെ അറിയിച്ചു. മകനും നാട്ടുകാരും ചേർന്ന് പെട്ടെന്ന് ഇക്കാര്യം ബേഡകം പോലീസിന് കൈമാറി. പോലീസ് ഉടൻ സ്ഥലത്തു പാഞ്ഞെത്തുകയും കാട് വെട്ടുകാരനായ യു പി ക്കാരനെ പിടികൂടുകയും ചെയ്തു. പോലീസ് ഇയാളെ പരിശോധിച്ചു. കാണാതായ സ്വർണഭരണങ്ങളും പണവും ഇയാളിൽ നിന്നു പിടിച്ചെടുത്തു. ബന്തടുക്ക ഗവൺമെന്റ് എച്ച്എസ് എസി നടുത്തു താമസക്കാരനായ ഉത്തർപ്രദേശ് ഫാറൂക്കാബാദ് ജില്ലയിലെ യാഖ്‌വറ്റ് ഗഞ്ചു ചിറപുരയിലെ സൂരജിനെ(26) പോലീസ് അറസ്റ്റ് ചെയ്തു. മറ്റൊരാളുമായി ബന്തടുക്ക ടൗണിലെ നരമ്പിലക്കണ്ടം കുഞ്ഞാണിയുടെ വീട്ടുപറമ്പിൽ കാടുചെത്താനെത്തിയതായിരുന്നു ഇയാൾ.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS