കാസര്‍കോട്: ബംഗളൂരു കേന്ദ്രീകരിച്ച് നടന്ന വന്‍ തട്ടിപ്പ് കേസിലെ പ്രതികളെ തേടി കര്‍ണ്ണാടക പൊലീസ് മഞ്ചേശ്വരത്ത്. തട്ടിപ്പ് വഴി ലക്ഷക്കണക്കിന് രൂപ കൈക്കലാക്കിയ പ്രതികളില്‍ ചിലര്‍ മഞ്ചേശ്വരത്തേക്ക് കടന്നിട്ടുണ്ടെന്ന രഹസ്യവിവരത്തെത്തുടര്‍ന്നാണ് ബംഗളൂരുവില്‍ നിന്നുള്ള പൊലീസ് ശനിയാഴ്ച രാവിലെ മഞ്ചേശ്വരത്ത് എത്തിയത്. മഞ്ചേശ്വരം പൊലീസിന്റെ സഹായത്തോടെ പ്രതികളെ കണ്ടെത്താന്‍ തെരച്ചില്‍ ആരംഭിച്ചു. തട്ടിപ്പ് സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തു വിട്ടിട്ടില്ല.