തമിഴ് നടന്‍ അജിത്തിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചെന്നൈ അപ്പോളോ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. എന്നാല്‍ അജിത്തിന് പതിവ് പരിശോധനകള്‍ക്കാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നതെന്നാണ് പുതിയ റിപ്പോര്‍ട്ട്. അതേസമയം മസ്തിഷ്‌ക ശസ്ത്രക്രിയയ്ക്ക് വിധേയനായി എന്ന വിവരവും ഇന്നലെ തമിഴ് മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തിരുന്നു. ബ്രയിന്‍ ട്യൂമര്‍ നീക്കം ചെയ്യാനാണ് ശസ്ത്രക്രിയ്ക്ക് വിധേയനായതെന്നും നാലുമണിക്കൂര്‍ ശസ്ത്രക്രിയ നീണ്ടുവെന്നും പ്രചരിച്ചിരുന്നു.
സംഭവത്തെ തുടര്‍ന്ന് ആശുപത്രിക്ക് മുന്നില്‍ ജനങ്ങള്‍ തടിച്ചുകൂടി.
വിടാമുയര്‍ച്ചി എന്ന സിനിമയുടെ ചിത്രീകരണത്തിനായി 15 ന് അസര്‍ബൈജാനിലേക്കു പോകാനിരിക്കെയാണ് ചികിത്സ തേടിയത്. വിഡാ മുയര്‍ച്ചി എന്ന സിനിമയുടെ എഴുപത് ശതമാനം പൂര്‍ത്തിയായി എന്നും ഇനി 30 ദിവസങ്ങള്‍ മാത്രമാണ് ബാക്കിയുള്ളത് എന്നുമാണ് അടുത്തിടെയുണ്ടായ റിപ്പോര്‍ട്ട്.
