തിരുവനന്തപുരം: കെ കരുണാകരന്റെ മകള്‍ പദ്മജ വേണുഗോപാല്‍ ബിജെപിയിലേക്ക് പോകുന്നത് തടയാനുള്ള കോണ്‍ഗ്രസിന്റെ ശ്രമം പാളി. എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ പദ്മജയോട് സംസാരിച്ചുവെങ്കിലും ഫലമുണ്ടായില്ല. കോണ്‍ഗ്രസ് നേതാക്കളുടെ അനുനയ ശ്രമങ്ങലെല്ലാം പദ്മജ തള്ളിക്കളഞ്ഞു. ഇനി കോണ്‍ഗ്രസിന് കിട്ടുന്ന രാജ്യസഭ സീറ്റ് വേണമെന്ന നിലപാടില്‍ പദ്മജ ഉറച്ചു നിന്നു. പദ്മജ നിലപാടില്‍ ഉച്ച് നിന്നതോടെ അനുനയ നീക്കങ്ങളെല്ലാം പാളി.
മടുത്തിട്ടാണ് താന്‍ പാര്‍ട്ടി വിടുന്നതെന്ന് പദ്മജ ഒരു സ്വകാര്യ ചാനലിനോട് പ്രതികരിച്ചു. പാര്‍ട്ടിക്ക് അകത്തുനിന്ന് ഒരുപാട് അപമാനം നേരിട്ടുവെന്നും, വേദനയോടെയാണ് പാര്‍ട്ടി വിടുന്നതെന്നും പദ്മജ പറഞ്ഞു. അതിനാല്‍ ബിജെപി പ്രവേശം വൈകീട്ട് അഞ്ച് മണിക്കെന്നും പത്മജ വ്യക്തമാക്കി. പത്മജയുടെ ബിജെപി പ്രവേശത്തെ ചൊല്ലി കോണ്‍ഗ്രസില്‍ നിന്ന് ശക്തമായ പ്രതിഷേധം ഉയരുന്നതിനിടെയാണ് പദ്മജയുടെ പ്രതികരണം. ബിജെപിയില്‍ നല്ല ലീഡര്‍ഷിപ്പാണുള്ളതെന്നും കോണ്‍ഗ്രസുകാര്‍ തന്നെയാണ് തന്നെ തോല്‍പിച്ചതെന്നും ഇപ്പോള്‍ സഹോദരനും കോണ്‍ഗ്രസ് നേതാവുമായ കെ മുരളീധരന്‍ നടത്തിയ ചതിയാണെന്ന തരത്തിലുള്ള പരാമര്‍ശങ്ങള്‍ അദ്ദേഹം തന്നെ പിന്നീട് ഇത് തിരുത്തിക്കോളുമെന്നും പദ്മജ പറഞ്ഞു. കരുണാകരന്‍ സ്മാരക നിര്‍മ്മാണത്തിലെ സംസ്ഥാന നേതാക്കളുടെ നിസഹകരണത്തെ കുറിച്ചും പദ്മജ കെസി വേണിഗോപാലിനോട് പരാതിപ്പെട്ടിരുന്നു. നിര്‍മ്മാണവുമായി സഹകരിക്കില്ലെന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ പാര്‍ട്ടി നേതാക്കളോട് പറഞ്ഞതും പദ്മജയെ ചൊടിപ്പിച്ചു.
അതേസമയം പദ്മജ വേണുഗോപാലിനെ ബിജെപിയില്‍ ചേര്‍ക്കാനുള്ള നീക്കം നടന്നത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അറിവോടെയാണെന്നാണ് റിപ്പോട്ടുകള്‍. പദ്മജ വേണുഗോപാലിന് ഉചിതമായ പദവികള്‍ നല്‍കുമെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ പറയുന്നു.
