കാന്‍സര്‍ രോഗികള്‍ക്ക് ആശ്വാസം; 100 രൂപയ്ക്കു പ്രതിരോധ ഗുളിക; വായ, ശ്വാസകോശം, പാന്‍ക്രിയാസ് എന്നിവയെ ബാധിക്കുന്ന കാന്‍സറിന് ഈ മരുന്ന് കൂടുതല്‍ ഫലപ്രദമെന്ന് ഗവേഷകര്‍

കാന്‍സര്‍ അതിജീവിച്ചവര്‍ക്ക് വീണ്ടും രോഗം വരുന്നത് തടയാന്‍ നൂറുരൂപയ്ക്ക് പ്രതിരോധ ഗുളിക. വീണ്ടും രോഗം ബാധിക്കുന്നത് 30 ശതമാനത്തോളം പ്രതിരോധിക്കാന്‍ കഴിവുള്ള മരുന്ന് കണ്ടെത്തിയതായി മുന്‍നിര കാന്‍സര്‍ ചികിത്സാ ആശുപത്രിയായ മുംബൈ ടാറ്റ മെമ്മോറിയല്‍ സെന്ററിലെ ഗവേഷകര്‍ അറിയിച്ചു. ഈ ഗുളിക കഴിച്ചാല്‍ രോഗത്തെ പ്രതിരോധിക്കാന്‍ കഴിയുമെന്നാണ് അവകാശപ്പെടുന്നത്.
റേഡിയേഷന്‍, കീമോ തെറാപ്പി എന്നിവയുടെ പാര്‍ശ്വഫലങ്ങള്‍ പകുതിയായി കുറയ്ക്കാനും കഴിയും. 10 വര്‍ഷം എടുത്താണ് മരുന്ന് വികസിപ്പിച്ചതെന്ന് ഗവേഷക സംഘത്തിലെ അംഗവും ടാറ്റാ മെമ്മോറിയല്‍ സെന്ററിലെ സീനിയര്‍ സര്‍ജനുമായ ഡോ. രാജേന്ദ്ര ബാഡ്വെ പറഞ്ഞു. ഏറ്റവും ചെലവ് കുറഞ്ഞ കാന്‍സര്‍ ചികിത്സയാണ് ഇതെന്നാണ് പറയുന്നത്. വായ, ശ്വാസകോശം, പാന്‍ക്രിയാസ് എന്നിവയെ ബാധിക്കുന്ന കാന്‍സറിന് ഈ മരുന്ന് കൂടുതല്‍ ഫലപ്രദമാണ്.
മരുന്ന് ഉപയോഗത്തിനുള്ള അനുമതിക്കായി ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേഡ് അതോറിറ്റി ഓഫ് ഇന്ത്യ (എഫ്എസ്എസ്എഐ) അപേക്ഷിച്ചിട്ടുണ്ട്. ജുലൈ മാസത്തിനകം വിപിണിയില്‍ എത്തിക്കാം എന്നാണ് പ്രതീക്ഷ. കാന്‍സറിനുള്ള മരുന്നിനുവേണ്ടി ഒരു ദശാബ്ദത്തോളമായി ടാറ്റ ഡോക്ടര്‍മാര്‍ ഈ ടാബ്ലെറ്റ് കണ്ടെത്താനായി പ്രവര്‍ത്തിക്കുകയായിരുന്നു. അംഗീകാരം ലഭിച്ചതിന് ശേഷം ഇത് ജൂണ്‍- ജൂലൈ മുതല്‍ വിപണിയില്‍ ലഭ്യമാകും. ക്യാന്‍സര്‍ ചികിത്സ മെച്ചപ്പെടുത്തുന്നതിന് ഈ ടാബ്ലെറ്റ് വലിയ തോതില്‍ സഹായിക്കുമെന്ന് സീനിയര്‍ കാന്‍സര്‍ സര്‍ജന്‍ പറഞ്ഞു. മനുഷ്യരിലെ കാന്‍സര്‍ കോശങ്ങള്‍ എലികളില്‍ കടത്തി വിട്ടായിരുന്നു പരീക്ഷണം. തുടര്‍ന്ന് കീമോ തെറാപ്പിയും റേഡിയോ തെറാപ്പിയും നടത്തിയതോടെ കാന്‍സര്‍ കോശങ്ങള്‍ നശിച്ച് ക്രൊമാറ്റിവ് കണികകളായി. അവ രക്തത്തിലൂടെ ശരീരത്തിന്റെ മറ്റിടങ്ങളിലെ ആരോഗ്യകരമായ കോശങ്ങളില്‍ പ്രവേശിക്കുകയും കാന്‍സര്‍ മാറുകയും ചെയ്തു എന്നാണ് ഡോ. രാജേന്ദ്ര ബാഡ്വെ പറയുന്നത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
സീനിയര്‍ വിദ്യാര്‍ത്ഥികളുടെ മര്‍ദ്ദനം: ആദൂര്‍, കാസര്‍കോട്, മേല്‍പ്പറമ്പ് സ്റ്റേഷനുകളില്‍ കേസെടുത്തു, പരവനടുക്കത്ത് പത്താംക്ലാസ് വിദ്യാര്‍ത്ഥിക്ക് ഗുരുതര പരിക്ക്, അക്രമം വ്യാപിക്കുന്നതില്‍ ആശങ്കയുമായി രക്ഷിതാക്കളും സ്‌കൂള്‍ അധികൃതരും

You cannot copy content of this page