കൊച്ചി: ഫാഷന്‍ കമ്പനിയായ ഗ്ലിറ്റ്സ് എന്‍ ഗ്ലാം സംഘടിപ്പിച്ച ജിഎന്‍ജി മിസിസ് കേരളം ദി ക്രൗണ്‍ ഓഫ് ഗ്ലോറി സൗന്ദര്യ മത്സത്തില്‍ പ്രിയങ്കാ കണ്ണനെ മിസിസ് കേരളയായി തെരഞ്ഞെടുത്തു. കഴിഞ്ഞ ദിവസം
പ്രമുഖ പഞ്ചനക്ഷത്ര ആഢംബര ഹോട്ടലുകളിലൊന്നായ കൊച്ചിയിലെ റാഡിസണ്‍ ബ്ലൂവിലാണ് അവസാന റൗണ്ട് മത്സരം അരങ്ങേറിയത്. ഗോള്‍ഡ് വിഭാഗത്തിലാണ് പ്രിയങ്ക കണ്ണന്‍ ജേതാവായി കിരീടം സ്വന്തമാക്കിയത്. ജയലക്ഷ്മി ദിവാകരന്‍, നസിമ കുഞ്ഞ് എന്നിവര്‍ ഒന്നും രണ്ടും റണ്ണര്‍അപ്പ് കിരീടങ്ങളും സ്വന്തമാക്കി. സില്‍വര്‍ വിഭാഗത്തില്‍ വൃന്ദ വിജയകുമാര്‍ ജേതാവായപ്പോള്‍ അമിത ഏലിയാസ്, ഡോ. ശില്‍പ ശശികുമാര്‍ എന്നിവര്‍ യഥാക്രമം ഒന്നും രണ്ടും റണ്ണറപ്പ് സ്ഥാനങ്ങള്‍ കരസ്ഥമാക്കി.
കേരളത്തിലെ വിവാഹിതരായ സ്ത്രീകള്‍ക്ക് അവരുടെ സൗന്ദര്യവും കഴിവും ബുദ്ധിയും പ്രദര്‍ശിപ്പിക്കാനുള്ള അവസരം ഒരുക്കുക എന്ന ലക്ഷ്യത്തോടെയാണ് ഫാഷന്‍ കമ്പനി മത്സരം സംഘടിപ്പിച്ചത്. സംസ്ഥാനത്തുടനീളം തിരഞ്ഞെടുക്കപ്പെട്ട 24 ഫൈനലിസ്റ്റുകളെ കണ്ടെത്തി അവരെ അന്താരാഷ്ട്ര മത്സര പരിശീലകരുടെ നേതൃത്വത്തില്‍ നാല് ദിവസത്തെ തീവ്രമായ ഗ്രൂമിംഗിന് വിധേയരാക്കിയാണ് മിസിസ് കേരളയെ കണ്ടെത്തിയത്. കാഞ്ഞങ്ങാട് പടന്നക്കാടെ റിട്ട. ഐപിഎസ് ഓഫീസര്‍ ടിവി കുഞ്ഞിക്കണ്ണന്റെ മകളാണ് മെയ്ക്കപ്പ് ആര്‍ടിസ്റ്റായ പ്രിയങ്ക. പ്രജീഷ് അപ്പുക്കുട്ടനാണ് ഭര്‍ത്താവ്. മകന്‍ സ്പര്‍ശ് പ്രജീഷ്.