അമ്പലത്തറ കുഞ്ഞികൃഷ്ണന് എം സുകുമാര പിള്ള പുരസ്‌കാരം

കൊച്ചി: ട്രേഡ് യൂണിയന്‍ നേതാവായിരുന്ന എം സുകുമാര പിള്ള ഫൗണ്ടേഷന്‍ മികച്ച സാമൂഹിക പ്രവര്‍ത്തകനുള്ള അവാര്‍ഡ് (25000 രൂപ) കാസര്‍കോട് എന്‍ഡോസള്‍ഫാന്‍ പീഡിത ജനകീയ മുന്നണി സെക്രട്ടറി അമ്പലത്തറ കുഞ്ഞികൃഷ്ണന്. മാര്‍ച്ച് 2 ന് രാവിലെ 10.30 ന് കച്ചേരിപ്പടി ആശിര്‍ ഭവനില്‍ നടക്കുന്ന അനുസ്മരണ സമ്മേളനത്തില്‍ അവാര്‍ഡ് വിതരണം ചെയ്യുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു. എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതര്‍ക്ക് വേണ്ടി കഴിഞ്ഞ 20 വര്‍ഷമായി നിരവധി സമരങ്ങള്‍ നയിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

You cannot copy content of this page